Sunday, January 17, 2010

സ്വീറ്റ് റഷ്
                                          
തിയടരിനു മുന്‍പില്‍ കണ്ട അഭൂതപൂര്‍വമായ തിരക്കും സിനിമയെക്കുരിച്ച്ചുള്ള സിനോപ്സിസുമാണ് ഈയൊരു സിനിമ കാണുവാന്‍ എന്നെ പ്രേരിപ്പിച്ചത്. എന്നാല്‍ ഒരു സിനിമ കാണുമ്പോള്‍ മേല്‍പ്പറഞ്ഞ രണ്ടു മാനടണ്ടാങ്ങളെ മാത്രം ആശ്രയിക്കരുതന്നു  സ്വീറ്റ് റഷ് എന്ന സിനിമയിലൂടെ ബോധ്യപ്പെട്ടു. വൈരുധ്യം നിറഞ്ഞ രണ്ടു സംഭവങ്ങളെ കോര്‍ത്തിണക്കി വ്യത്യസ്തമായ വ്യാഖാനങ്ങള്‍ രൂപപ്പെടുന്നതിന്റെ സാധ്യതകളിലെക്കാന് സ്വീറ്റ് റഷ് വിരല്‍ ചൂണ്ടുന്നത് .മധ്യ വയസ്കയായ ഭാര്യക്ക് പിടിപ്പെട്ട മാരകമായ രോഗത്തെക്കുറിച്ചു ഡോക്ടറായ ഭര്‍ത്താവ് അവളെ അറിയിക്കുന്നില്ല .എന്നാല്‍ യാദ്രിച്ചികമായി കണ്ടു മുട്ടുന്ന ഒരു ചെറുപ്പക്കാരനില്‍ അവള്‍ ആക്രഷ്ടയാകുന്നു.രണ്ടാം ലോക മഹായുദ്ധത്തില്‍ തന്റെ രണ്ടു മക്കളെയും നഷ്ടപ്പടുന്ന അവള്‍ക്കു ചെറുപ്പക്കാരന്റെ സാമിപ്യം ആശ്വാസമാകുന്നു. എന്നാല്‍ സഭാലാമാകാത്ത്ത പ്രണയത്തിന്റെയും മരണത്തിന്റെയും അന്ധകാരത്തിലേക്ക് ആ ബന്ധം വഴുതി വീഴുന്നു. എന്നാല്‍ യഥാര്‍ഥ സിനിമക്കുള്ളിലെ സിനിമയുടെ സംഭവങ്ങളും കഥാപാത്രങ്ങളുമാണ് ഇത്. ജീവിതത്തിന്റെ മറ്റൊരു കോണില്‍ മരണത്തെ മനുഷ്യന്‍ അഭിമുഖികരിക്കുന്നുയെന്നു യഥാര്‍ഥ സിനിമ കാട്ടിത്തരുന്നു. മരണത്തിന്റെ വിചിത്രമായ ഇടപെടലാണ് യഥാര്‍ഥവും അയധാര്ധവുമായ ജീവിതത്തിലൂടെ   സിനിമയില്‍ നടക്കുന്നത് .

അസ്വാധകന് മടുപ്പുളവാക്കുംവിധമുള്ള  ദീര്‍ഖമായ സംഭാഷണങ്ങളും
 ദൈര്ഖ്യമേറിയ  ഷോട്ടുകളും സിനിമയുടെ പ്രകടമായ പോരായ്മകളാണ്.
 രണ്ടു  സംഭവങ്ങളെ തമ്മില്‍ കോര്ത്തിനക്കുന്നതിനിടയില്‍  സിനിമയിലെ ഹൃദയ സ്പര്‍ശിയായ കഥയുടെ വൈകാരികത പ്രേക്ഷകനില്‍ എത്തുന്നില്ല . പുതുമയുള്ള പ്രമേയമല്ലെങ്ങില്‍ പോലും സിനിമയെ മനോഹരമാക്കുന്ന ഖടകം അതിന്റെ craft ആണ്.എന്നാല്‍ സ്വീറ്റ് രുഷിനെ സംബന്ധിച്ചിടത്തോളം പുതുമയുള്ള പ്രമേയമാനെങ്ങിലും സിനിമയുടെ craft ആകര്‍ഷകമല്ല ...

Wednesday, January 13, 2010

ഇരുട്ടിലേക്ക് ഒരു ചുവടുവയ്പ്

നിസ്സാഹായതയുദെയും നഷ്ടബോധത്തിന്റെയും കരിനിഴല്‍ വീഴുമ്പോള്‍ എത്ര കടുത്ത ക്രൂരതയും ചെയ്യുവാന്‍ മനുഷ്യന്‍ സന്നധനാവുന്നു . അവിടെ സ്ത്രീയെന്നോ പുരുഷനെന്നോ വേര്‍തിരിവില്ല . യുധക്കെടുതിയില്‍ ജീവിതം വഴിമുട്ടി നില്‍ക്കുന്ന നിരപരാധികളായ ഒരു ജനത മാത്രം. യുദ്ധവും തീവ്രവാദവും ആദ്യം ജനിക്കുന്നത് മുറിവേറ്റ മനുഷ്യന്റെ ഹൃദയത്തിലാണ് എന്ന അടിസ്ഥാന ബോധത്തെ ഓര്‍മപ്പെടുത്തുന്ന സിനിമയാണ് ആതില്‍ ഇനക് സംവിധാനം ചെയ്ത സ്റെപ്  ഇന്തോ ദി ദര്ക്നെസ്സ് എന്ന ടര്കിഷ് ചിത്രം .

ഒരു ടര്കിഷ് പെണ്‍കുട്ടിയുടെ അനാഥത്വം ഇരുള്‍ വീഴ്ത്തിയ ജീവിതത്തിലൂടെയാണ് സിനിമ  പുരോഗമിക്കുന്നത് . ഇറാഖിലെ ഒരു ഗ്രാമത്തില്‍ അമേരിക്കന്‍ പട്ടാളം നടത്തിയ ആക്രമണത്തില്‍  ഉറ്റവരും ഉടയവരും നഷ്ടപെട്ട പെണ്‍കുട്ടി ,ജീവിതത്തിലേക്കുള്ള എല്ലാ വഴിയും  അടഞ്ഞപ്പോള്‍ മതതീവ്രവാദ  സംഖത്ത്തില്‍ എത്തിപ്പെടുന്നു . തന്റെ മുന്‍പില്‍ എത്തിപെടുന്ന പെണ്‍കുട്ടി തീവ്രവാദ പ്രവര്‍ത്തനത്തിനുള്ള നല്ലൊരു ആയുധമാണെന്ന് മനസ്സിലാക്കുന്ന തീവ്രവാദ നേതാവ് അവളെ സ്വാധീനിക്കുവാന്‍ ശ്രമിക്കുന്നു . ഒടുവില്‍ തന്നെ അനാധരാക്കിയവരെ കൊന്നൊടുക്കുവാന്‍ അവള്‍  സന്നധയാവുന്നു . അങ്ങനെ ജീവിതത്തിന്റെ ഇരുള്‍ നിറഞ്ഞ പാതയിലേക്ക് അവള്‍ ചുവടു വയ്ക്കുന്നു .

അത്ര പുതുമയുള്ള പ്രമേയമല്ലെങ്ങില്‍ പോലും സിനിമയെ മനോഹരമായി സംവിധായകന്‍ ആവിഷ്കരിച്ചിരിക്കുന്നു . മധ്യ ഭാഗം വരെ കാര്യമായ  വ്യത്യസ്തതകലോന്നുമില്ലത്ത്ത പതിവ് കധാരീതിയാണ്  സിനിമയില്‍ അനുവര്ത്തിചിരിക്കുന്നത് . സിനിമയിലൂടെ സംവിധായകന്‍ തീവ്രവാദികളുടെ പക്ഷത്തെ ന്യായീകരിക്കുന്നതായി തോന്നുമെങ്ങിലും  അന്ത്യത്തോടടുക്കുമ്പോള്‍  നിഷ്പക്ഷമായ ഒരു സമീപനത്തിലൂടെ  സിനിമ അവസാനിപ്പിക്കുന്നു . മനുഷ്യരുടെ വൈകാരിക ഭാവങ്ങളെ പ്രകാശ സംവിധാനത്തിന്റെയും പശ്ചാത്തല സംഗീതത്തിന്റെയും കൃത്യമായ സംയോജനത്തിലൂടെ  അനാവരണം  ചെയ്തിരിക്കുന്നു .ഇറാഖിന്റെ മലയോര പ്രദേശങ്ങളുടെ ദ്രിശ്യ ചാരുത മനോഹരമായി അനാവരണം  ചെയ്യുന്നതിനോടൊപ്പം തന്നെ  ഇസ്താബുള്ളിലെ  തിരക്കേറിയ ജീവിത സാഹചര്യങ്ങളും വൈരുധ്യ ഭാവത്തോടെ ചിത്രീകരിച്ചിരിക്കുന്നു .

ഇരുട്ടിലേക്കുള്ള മനുഷ്യന്റെ കാല്‍വൈപിനുള്ള  കാരണങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന സിനിമയാണ് സ്റെപ് ഇന്തോ ദി ദര്ക്നെസ്സ് .  വാസ്തവത്തില്‍ ,യുദ്ധത്തില്‍ പരാജയപ്പെടുന്നത്  നിസ്സഹായരും ആശരനരുമായ ജനവിഭാഗമാനെന്നു  ആതില്‍ ഇനക് പരോക്ഷമായി തന്റെ സിനിമയിലൂടെ പറയുന്നു .

Tuesday, January 12, 2010

ചിതറിയ തലോടല്‍


Monday, January 11, 2010

 അബ്സേന്‍സ് 
വടക്കന്‍ അത്ലാന്റിക് സമുദ്രത്തിനു സമീപം പൊട്ടു പോലെ കാണുന്ന രാജ്യമാണ് സെനെഗള്‍ . പട്ടിണിയും ദാരിദ്ര്യവും മൂലം അരക്ഷിതമായ ജീവിതം നയിക്കുന്ന അവിടത്തെ ജനതയുടെ നേര്ചിത്രമാണ് മാമാ കേറി സംവിധാനം ചെയ്ത ല അബ്സേന്‍സ് എന്ന സിനിമ . സ്വന്തം രാജ്യത്തെ മറന്നു കൊണ്ട് വിദേശ രാജ്യങ്ങളില്‍ എന്നന്നേയ്ക്കുമായി താമസമുരപ്പിക്കുന്ന ഒരു വിഭാഗം യുവതലമുറയെ പരോക്ഷമായി വിമര്‍ശിക്കുന്ന സിനിമാകൂടിയാണിത് .

ഫ്രാന്‍സിലെ ശാസ്ത്രഞ്ഞനായ അടാമ ജന്മ നാടായ സെനെഗള്‍ ഉപെഷിച്ച്ചിട്ടു പതിനഞ്ചു വര്ഷം കഴിഞ്ഞിരിക്കുന്നു . എന്നാല്‍  ഉമയും ബധിരയുമായ സഹോദരി   ഇച്ച ,അമ്മുമ്മ മരനശയ്യയിലാനെന്നു കല്ലക്കത്തെഴുതി  അയാളെ വീട്ടിലേക്കു വരാന്‍ നിര്‍ബന്ധിക്കുന്നു . നാട്ടിലെത്തുന്ന അയാള്‍ ഉടന്‍ തന്നെ മടങ്ങുവാന്‍ തീരുമാനിക്കുന്നു . എന്നാല്‍ തന്റെ സഹോദരി വേശ്യയും മാഫിയ സന്ഖങ്ങളുടെ പിടിയിലാനെന്നരിയുന്നതോടെ അയാള്‍ അവളെ ക്രൂരമായി മര്ധിക്കുന്നു . ഒടുവില്‍ ഒരു സുഹൃത്തിലൂടെ താന്‍ ഉപേക്ഷിച്ചു പോയ നാടും നഗരവും നേരിടുന്ന യഥാര്‍ഥ   പ്രശ്നഗലെതോക്കെയെന്നു തിരിച്ചറിയുന്നു .

കെട്ടുറപ്പുള്ള തിരക്കഥയും  മനോഹരമായ ആഖ്യാന രീതിയും സിനിമയെ ഹൃദയസ്പര്ഷിയാക്കുന്നു . സെനെഗള്‍  എന്ന കൊച്ചു രാജ്യം നേരിടുന്ന  സാമൂഹ്യ വിപത്തുകളെ  സിനിമയുടെ പശ്ച്ചത്തലമാക്കുന്നതിലൂടെ  വ്യക്ടമായ സാമൂഹ്യ വിമര്‍ശനമാണ് സംവിധായകന്‍ ഇവിടെ നിര്‍വഹിച്ചിരിക്കുന്നത് . ലോക നേതാക്കളും സന്ഖടനകളും തിരസ്ക്കരിക്കുന്ന  ഇത്തരം ചെറിയ രാജ്യങ്ങളിലെ  ജനജീവിതത്തെ അഫ്രപാളിയിലേക്ക് പകര്‍ത്താനുള്ള സംവിധായകന്റെ ഉദ്യമും തികച്ചും അഭിനന്ദനീയമാണ് .