Wednesday, September 22, 2010

അമൃതത്തിന്റെ മാര്‍ഗം


മതനിന്ദ ചെയ്തവനോട് പൊറുക്കണമോ അതോ അതിന് ശിക്ഷ വിധിച്ചവരോട് പൊറുക്കണമോ അതോ ശിക്ഷിതനെ വീണ്ടും ശിക്ഷിക്കുന്നവരോട് പൊറുക്കണമോ എന്നെല്ലാം സസൂക്ഷ്മമായ ചര്‍ച്ച നടക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തുപോകുന്നു; മുപ്പത്തിയൊന്നു കൊല്ലം മുമ്പ് ബദര്യാശ്രമത്തില്‍വെച്ച് ഉണ്ടായ ഒരു ചെറിയ കാര്യം. പതിമ്മൂവായിരം അടി പൊക്കത്തില്‍ ഹിമാലയത്തില്‍ അന്ന് മഞ്ഞുണ്ട്. നാലുനാഴികകൂടി വടക്കോട്ട് കയറിച്ചെന്നാല്‍ സരസ്വതീനദി അളകനന്ദയിലേക്ക് അലറിപ്പാഞ്ഞു പതിക്കുന്നിടത്ത് വ്യാസഭഗവാന്റെ ആശ്രമം. വേദം നാലായിപ്പകുത്ത് ഇന്ത്യയ്ക്കു തന്ന മുക്കുവ മുത്തച്ഛന്‍. ഒന്നേകാല്‍ ലക്ഷം ശ്ലോകം ചേര്‍ന്ന ഇതിഹാസം, ഭാരതം കൊണ്ട് ഒരു ഭൂഖണ്ഡത്തിന് നാമകരണംചെയ്ത കൃഷ്ണദൈ്വപായനന്‍. ഇക്കാണായതെല്ലാം എവിടെനിന്നുണ്ടായി, എങ്ങനെ ഉണ്ടായി എന്ന് ചിന്തിച്ചുചെന്ന് ബ്രഹ്മസൂത്രങ്ങള്‍, ആധുനിക സയന്‍സിനുപോലും സമ്മതമാകുംവിധം രചിച്ചുവെച്ച ബാദരായണന്‍. വിശാലമായ ആ ഗുഹയില്‍ ചെന്നിരുന്ന സമയം ഞങ്ങള്‍ മറ്റൊക്കെ മറന്നു.


-ഇങ്ങോട്ടു ശപിച്ചാല്‍ ഞാന്‍ അങ്ങോട്ട് ശപിക്കാറില്ല.

-ദമം ആണ് അമൃതത്തിലേക്കുള്ള വഴി.

-നിഗൂഢമായ ആ സത്യം ഞാനിതാ പറഞ്ഞുതരാം:

-മനുഷ്യനേക്കാള്‍ ശ്രേഷ്ഠമായി പ്രപഞ്ചത്തില്‍ ഒന്നുമില്ല!

വ്യാസനാണ് ചെവിയില്‍ മന്ത്രിക്കുന്നത്. ഇതുപോലൊന്നു പില്ക്കാലത്ത് മാക്‌സിംഗോര്‍ക്കി പറഞ്ഞതും ഓര്‍മവന്നു. 'മനുഷ്യന്‍' മനോഹരമായ പദമാകുന്നത് എന്തുകൊണ്ടാണ്?

കൊല്ലുന്നതും തിന്നുന്നതും ജീവന്റെ സ്വഭാവമാണ്. പക്ഷേ, സ്വതേ മൃഗങ്ങള്‍ തീറ്റ കഴിഞ്ഞാല്‍ പിന്നെ ഇരയെ ദ്രോഹിക്കാറില്ല. മനുഷ്യന്‍ നാളേക്ക് കരുതിവെക്കാന്‍ ഇതും ചെയ്യും. എന്നാല്‍ അവന്‍ തനിക്കുമാത്രമല്ല മറ്റുള്ളവര്‍ക്കുവേണ്ടിയും കരുതിവെക്കും. ഇതരര്‍ക്കുവേണ്ടി അവന്‍ ഇല്ലായ്മയും പങ്കിടും. അവന്‍ സൗന്ദര്യം സൃഷ്ടിക്കും. അവന്റെ പേര്‍ സുന്ദരമാകും.

അതിനും അപ്പുറത്താണ് വ്യാസഭഗവാന്റെ നിലപാട്. ഇരയോ ഇന്നോ ഇന്നലെയോ ഒന്നുമല്ല അവിടത്തെ പ്രശ്‌നം. എല്ലാ ജന്തുക്കളും ഇങ്ങോട്ട് ആക്രമിച്ചാല്‍, തിരിച്ച് അങ്ങോട്ടും ആക്രമിക്കും. ജീവവാസനയുടെ, അതിജീവനത്തിന്റെ ഭാഗമാണത്. പക്ഷേ, തിരിച്ചങ്ങോട്ട് ആക്രമിക്കാത്ത ഒരു ജന്തു/മൃഗം മാത്രമാണുള്ളത്-മനുഷ്യന്‍. മാര്‍ക്‌സ് ചൂണ്ടിക്കാണിക്കുംവിധം, ഉള്ളവരും ഇല്ലാത്തവരുമായി പെറ്റുപെരുക്കുന്ന ഇരുകാലികളില്‍, പക്ഷേ, ഉണ്ടായിട്ടും വേണ്ടാത്തവര്‍ എന്നൊരു അപൂര്‍വവര്‍ഗം ഇടയ്ക്ക് ഉദിച്ചു മറയുന്നുണ്ട്. ശ്രീബുദ്ധനും സോക്രട്ടീസും ക്രിസ്തുഭഗവാനും എല്ലാം ആ ഇനത്തില്‍പ്പെടുന്നു. എന്തിന്, കാള്‍ മാര്‍ക്‌സ്തന്നെ അവരെ പ്രതിനിധാനം ചെയ്യുന്നു. (ഒരു മഹാസാമ്രാജ്യത്തിലെ ഉന്നതപദവി ഏതും കൈയെത്തിയാല്‍ കിട്ടുമായിരുന്നിട്ടും രാപകല്‍ ഗ്രന്ഥതപസ്സ് അനുഷ്ഠിച്ച് ജീവിതം തുലച്ചവനാണല്ലോ അദ്ദേഹം!) അതിനുമപ്പുറം നാച്വര്‍ എന്ന് താന്‍ കരുതുന്ന സൂക്ഷ്മ പ്രകൃതിയിലേക്ക് ഉള്‍ക്കാഴ്ചയരുളുന്ന ചില ദാര്‍ശനികമായ കുറിപ്പുകള്‍ അദ്ദേഹം തയ്യാറാക്കിയിരുന്നതായി എവിടെയോ വായിച്ചത് ഓര്‍മവരുന്നു. അവിടെത്തന്നെയാണ് മനുഷ്യനെ വ്യതിരിക്തമായൊരു മൃഗമാക്കുന്ന സ്വഭാവം വ്യാസന്‍ ചൂണ്ടിക്കാട്ടുന്നത്; ശപിച്ചാല്‍ തിരിച്ചങ്ങോട്ടും ശപിക്കാതിരിക്കുക എന്ന വലിയ ശീലം-

നാഹം ശപ്തഃ പ്രതിശപാമി കഞ്ചിത്

ദമം ദ്വാരം അമൃതസ്യേഹ വേദ്മി

ഗൂഢം ബ്രഹ്മ തദിദം വോ ബ്രവീമി

ന മാനുഷാത് ശ്രേഷ്ഠതരം ഹി കിഞ്ചിത്.

ഇതിലേക്ക് മതം വേണമോ? വേണമെങ്കില്‍ ആവാം. അല്ലെങ്കില്‍ വേണ്ട. വ്യാസഭഗവാന് നിര്‍ബന്ധമില്ല. മതം (അഭിപ്രായം) തനിക്ക് പ്രധാനമല്ല. ഗൗതമബുദ്ധനാണ് മതത്തെ നിര്‍ണായക ഘടകമാക്കിയത്. അതിനുമുമ്പ് മതം വ്യക്തിയുടെ മാത്രം കാര്യമാണ്. ധര്‍മമാണ് മാര്‍ഗം. സത്യം ആണ് ലക്ഷ്യം. ധര്‍മമെന്നത് സംശയം വരുമ്പോള്‍ അതതുകാലത്ത് അതതുദേശത്തെ വിവേകികള്‍ ഒത്തിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കാനാണ് വേദത്തിലെ നിര്‍ദേശം. നിര്‍വചിക്കുക എളുപ്പമല്ല. നിര്‍വചിച്ചിട്ട് കാര്യവുമില്ല.

-തനിക്ക് പ്രിയമായതെന്തോ അത്മറ്റുള്ളവര്‍ക്കും കൈവരണമെന്ന് ആഗ്രഹിക്കുക.

-തനിക്ക് അപ്രിയമായ കാര്യം ഇതരര്‍ക്ക് വരാതിരിക്കാന്‍ ശ്രദ്ധിക്കുക.

(യദാത്മനഃപ്രിയം വസ്തു

തത്പരസ്യാപി ചിന്തയേത്

നതത് പരസ്യ കുര്‍വിത

ജാനന്നപ്രിയ മാത്മനഃ)


ഇത്രയേ ഉള്ളൂ ധര്‍മം. വ്യാസഗുഹയില്‍നിന്ന് തെളിഞ്ഞ മനസ്സോടെ ഞങ്ങള്‍ പുറത്തേക്ക് കടന്നു.

എത്രയോ മഹാസംസ്‌കൃതികള്‍ പൂത്തുലയുകയും മണ്ണടിയുകയും ചെയ്ത ഭൂമുഖത്ത് ഇന്നും ഒരു വര്‍ത്തമാന സംസ്‌കാരമായി ഭാരതം നിലനില്‍ക്കുന്നത് ഈ വലിയ പാരമ്പര്യം മണ്ണില്‍ വറ്റാത്തതുകൊണ്ടാണ്. ഹിന്ദുവും ജൈനനും ബൗദ്ധനും ശിഖനും ക്രിസ്ത്യനും മുസ്‌ലിമും ഈ ധാരയില്‍ പിറന്നവരാണ്. ഇതിന് അധികാരികളാണ്. ഇങ്ങോട്ടു ശപിച്ചാല്‍ തിരിച്ചങ്ങോട്ട് ശപിക്കാതിരിക്കാനുള്ള ഈ വിവേകം, അമൃതത്തിന്റെ മാര്‍ഗം, അവര്‍ കൈവിടാന്‍ പാടില്ല.
ചെങ്ങറക്കാര്‍ അട്ടപ്പാടിയിലെത്തുമ്പോള്‍


സര്‍ക്കാര്‍ നല്‍കിയ പട്ടയവുമായി ചെങ്ങറയിലെ സമരഭൂമിയില്‍നിന്ന് അട്ടപ്പാടിയിലെ അധ്വാനപ്പെട്ടിയിലെത്തിയ ദളിത് കുടുംബങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത ഭൂമി അളന്നുനല്‍കാന്‍ റവന്യൂ അധികൃതര്‍ക്ക് കഴിയാതെവന്ന സംഭവം ആദിവാസി, ദളിത്‌വിഭാഗങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന വഞ്ചനയുടെ ഏറ്റവും പുതിയ തെളിവാണ്.


അല്ലെങ്കിലേ സങ്കീര്‍ണമാണ് അട്ടപ്പാടിയിലെ ഭൂമിപ്രശ്‌നം. ആദ്യം കുടിയേറ്റക്കാരുടെ തള്ളിക്കയറ്റമായിരുന്നു. ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റുകാരുടെ കൈയേറ്റങ്ങള്‍. ആദിവാസിഭൂമി അന്യാധീനപ്പെട്ടുകൊണ്ടേയിരിക്കുന്നു. കാറ്റാടിക്കമ്പനി, നിയമലംഘനങ്ങള്‍, വ്യാജപട്ടയങ്ങള്‍, വിവാദങ്ങള്‍, അന്വേഷണങ്ങള്‍, കേസുകള്‍..... രംഗം കൂടുതല്‍ കൊഴുപ്പിക്കാനാകണം സര്‍ക്കാര്‍ ചെങ്ങറക്കാരെക്കൂടി അട്ടപ്പാടിയിലെത്തിച്ചത്.

കഴിഞ്ഞവര്‍ഷം സപ്തംബറിലാണ് സര്‍ക്കാര്‍ ചെങ്ങറ 'ഒത്തുതീര്‍പ്പാ'ക്കിയത്. സര്‍ക്കാറിനുവേണ്ടി അന്നൊരു പാക്കേജ് പ്രഖ്യാപിച്ചു. ഭൂമിയില്ലാത്ത ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമിയും വീടുവെക്കാന്‍ ഒന്നേകാല്‍ ലക്ഷം രൂപയും പട്ടികജാതിവിഭാഗത്തിന് 50 സെന്റ് സ്ഥലവും 75,000 രൂപയും ഇതരവിഭാഗങ്ങള്‍ക്ക് 25 സെന്റ് സ്ഥലവും 75,000 രൂപയും എന്നതായിരുന്നു പാക്കേജ്. നല്‍കുന്ന ഭൂമി കൃഷിചെയ്യാന്‍ കഴിയുന്ന ഭൂമിയാവണം എന്നതായിരുന്നു സമരക്കാരുടെ ഡിമാന്റ്.

ഈ പാക്കേജിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ചെങ്ങറയിലെ 55 കുടുംബങ്ങള്‍ക്ക് അധ്വാനപ്പെട്ടിയിലെ ഭൂമിയുടെ പട്ടയം നല്‍കിയത്. ഇവരില്‍ അഞ്ച് കുടുംബങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. അപരിചിതമായ കാലാവസ്ഥ, ചീറിയടിക്കുന്ന കാറ്റ്, കൃഷിയില്ലാതെ കിടക്കുന്ന മലമ്പ്രദേശം, പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചുകെട്ടിയ കുടില്‍, കാറ്റില്‍ പറന്നുപോകാതിരിക്കാന്‍ കല്ലും മറ്റും കയറ്റിവെച്ചിരിക്കുകയാണ്. ആനയിറങ്ങുന്ന സ്ഥലമായതിനാല്‍ പേടിച്ചാണ് അവര്‍ കഴിയുന്നത്. അരിയും ഭക്ഷണവും നല്‍കിയ ആദ്യത്തെ രണ്ടാഴ്ച അവരെ സഹായിച്ചത് ആദിവാസികളാണ്.

ചെങ്ങറക്കാര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ള ഭൂമി കോട്ടത്തറ വില്ലേജിലെ സര്‍വേ നമ്പര്‍ 1891-ല്‍പ്പെടുന്ന സ്ഥലമാണ്. കാറ്റാടിക്കമ്പനിയുമായി ബന്ധപ്പെട്ട് വിവാദമായ സര്‍വേ നമ്പര്‍ 1275-നോട് തൊട്ടുകിടക്കുന്ന ഭൂമി. 960 ഹെക്ടര്‍ ഭൂമിയില്‍ 702 ഹെക്ടര്‍ വനഭൂമിയാണ്. ബാക്കിഭൂമി ആദിവാസികള്‍ കൈവശം വെച്ചിരുന്നതും മിച്ചഭൂമിയായി ഏറ്റെടുത്ത് സര്‍ക്കാര്‍ ആദിവാസികള്‍ക്ക് പതിച്ചുനല്‍കിയിരുന്നതുമാണ്. തങ്ങളുടെ ഭൂമിയില്‍ സര്‍ക്കാര്‍ നടത്തിയ മണ്ണുസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ രേഖകള്‍ ആദിവാസികളുടെ െൈകയിലുണ്ട്. 1978-ല്‍ 150 ആദിവാസി കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഇവിടെ ഭൂമി വിതരണം ചെയ്തിരുന്നത്.

അതിനുശേഷം, നായനാര്‍ മുഖ്യമന്ത്രിയും കെ.ഇ. ഇസ്മയില്‍ റവന്യൂമന്ത്രിയുമായിരിക്കെ, 1999-ല്‍ അട്ടപ്പാടിയില്‍ ഒരു പട്ടയ മഹാമേള നടത്തുകയുണ്ടായി. 1975 ആദിവാസി ഭൂനിയമം കുടിയേറ്റക്കാര്‍ക്ക് അനുകൂലമായി ഭേദഗതി ചെയ്തതിനു തൊട്ടുപിറകെയായിരുന്നു ഈ പട്ടയമേള. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിക്കുപകരം ഭൂമി നല്‍കാനെന്ന മട്ടിലാണ് മേള സംഘടിപ്പിച്ചത്. മുന്‍കരുതലെന്നനിലയില്‍ പലരെയും അറസ്റ്റ് ചെയ്തിരുന്നു. ഈ മേളയില്‍ 500 ആദിവാസികള്‍ക്ക് പട്ടയം നല്‍കി. അതില്‍ 114 പേര്‍ക്ക് ഭൂമി നല്‍കിയത് സര്‍വേ നമ്പര്‍ 1819-ല്‍ തന്നെയാണ്.

ചെങ്ങറക്കാര്‍ക്കുവേണ്ടി ഭൂമി അളക്കാന്‍ സപ്തംബര്‍ 13-ന് മണ്ണാര്‍ക്കാട് തഹസില്‍ദാരും മറ്റ് റവന്യൂ ഉദ്യോഗസ്ഥരും അധ്വാനപ്പെട്ടിയില്‍ എത്തിയപ്പോള്‍ 1978-ല്‍ പട്ടയം ലഭിച്ചവരും 1999-ല്‍ പട്ടയം ലഭിച്ചവരുമായ ഒരുകൂട്ടം ആദിവാസികള്‍ അവിടെ എത്തിയിരുന്നു. ഇവര്‍ക്കുപുറമെ, ഇതേ ഭൂമിയില്‍ പത്തും പതിനഞ്ചും ഏക്കര്‍ ഭൂമിക്ക് പട്ടയമുള്ള തൊട്ടപ്പുറത്ത് തമിഴ്‌നാട്ടില്‍ ജീവിക്കുന്ന ചില കൗണ്ടര്‍മാരും എത്തിയിരുന്നു. കഴിഞ്ഞവര്‍ഷം വരെ നികുതിയടച്ചതിന്റെ രസീത് അവരുടെ കൈയിലുണ്ട്. ഇവര്‍ക്കുപുറമെ ഇതേ സര്‍വേ നമ്പറില്‍ മലപ്പുറത്തുനിന്നും എറണാകുളത്തുനിന്നുമുള്ള സ്വകാര്യ വ്യക്തികള്‍ ഭൂമി വാങ്ങിയിട്ടുണ്ട്! ആദിവാസിഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ല എന്നതൊന്നും ഇവിടെ ഒരു പ്രശ്‌നമേയല്ല.

സ്വകാര്യ വ്യക്തികള്‍ നടത്തുന്ന നിയമലംഘനത്തേക്കാള്‍ വലിയ വഞ്ചനയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. 1978-ല്‍ പട്ടയം കിട്ടിയ 150 പേരില്‍ 149 പേരുടെയും പട്ടയങ്ങള്‍ റദ്ദുചെയ്ത് ആ ഭൂമിയാണ് 1999-ല്‍ വിതരണം ചെയ്തത്! 32 വര്‍ഷമായി തങ്ങള്‍ പെട്ടിയില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന പട്ടയം (അവരതിന് നികുതിയും അടയ്ക്കുന്നുണ്ടായിരുന്നു) പതിനൊന്നുവര്‍ഷം മുമ്പ് റദ്ദാക്കപ്പെട്ടവിവരം ആദിവാസികള്‍ അറിയുന്നത് ഇപ്പോള്‍ മാത്രമാണ്. പട്ടയ മഹാമേള നടന്നത് ജൂലായ് ഒമ്പതിനാണ്. അതിന് രണ്ടുമാസം മുമ്പ് മേയിലാണ് 149 പട്ടയങ്ങള്‍ റദ്ദാക്കിയത്.
പട്ടയം ലഭിച്ച ഭൂമിയില്‍ താമസിക്കുകയോ കൃഷിചെയ്യുകയോ ചെയ്യാതിരുന്നത് എന്തുകൊണ്ട് എന്ന് ബോധിപ്പിക്കാന്‍ ഒരു ഹിയറിങ് വിളിച്ചിരുന്നെന്നും ആദിവാസികള്‍ ഹാജരായില്ലെന്നുമാണ് തഹസില്‍ദാര്‍ പറയുന്നത്. എന്നാല്‍, അങ്ങനെയൊരു കാര്യം തങ്ങള്‍ അറിഞ്ഞിട്ടേയില്ല എന്നാണ് ആദിവാസികള്‍ പറയുന്നത്. മാത്രമല്ല, പട്ടയം കിട്ടിയ ഭൂമിയില്‍ താമസിക്കണമെങ്കില്‍ അത് അളന്ന് തിരിച്ചുകൊടുക്കണമല്ലോ. അത് ഉണ്ടായിട്ടില്ല. '78-ലെ പട്ടയക്കാര്‍ക്കു മാത്രമല്ല, 1999-ല്‍ പട്ടയം കിട്ടിയവര്‍ക്കും ഇതുവരെ ഭൂമി അളന്നുതിരിച്ചുകൊടുത്തിട്ടില്ല. കൃഷിചെയ്യാനുള്ള സൗകര്യവും ഉണ്ടാക്കിക്കൊടുത്തിരുന്നില്ല. ഭൂമിയില്‍ അതിക്രമിച്ചുകയറി വേലിക്കെട്ടിത്താമസിക്കുന്ന രീതി അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് ഇനിയും അറിയില്ല. അവര്‍ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു.

ചെങ്ങറക്കാരെ അട്ടപ്പാടിയിലേക്ക് കൊണ്ടുവരുന്നതിനുമുമ്പ് അട്ടപ്പാടിയില്‍ത്തന്നെയുള്ള ആദിവാസികളുടെ ഭൂമിപ്രശ്‌നം പരിഹരിക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടിയിരുന്നത്. അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകിട്ടുന്നതിനുവേണ്ടി അവര്‍ മുറവിളികൂട്ടാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. അട്ടപ്പാടിയിലെ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി സംബന്ധിച്ച് ഐ.ടി.ഡി.പി. ഓഫീസ് വിശദമായ ഒരു പഠനം നടത്തി, രണ്ടു വാള്യങ്ങളുള്ള 961 പേജ് വരുന്ന വലിയ റിപ്പോര്‍ട്ട് 1982 ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് 10,696 ഏക്കര്‍ ഭൂമി 1982 വരെ അന്യാധീനപ്പെട്ടിട്ടുണ്ട്. 1986-നുശേഷം അന്യാധീനപ്പെട്ടതുമായി ബന്ധപ്പെട്ട് 30 കേസുകളേയുള്ളൂ. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത് 100 ഏക്കര്‍ ഭൂമിയാണ്. ആദിവാസികളുടെ അന്യാധീനപ്പെട്ട ഈ ഭൂമി ഏറ്റെടുത്ത് തിരിച്ചുകൊടുക്കാന്‍ സുപ്രീംകോടതി നല്‍കിയ കാലാവധി ഇക്കഴിഞ്ഞ ജൂലായ് 31-ന് അവസാനിച്ചു. കാലാവധി തീരുന്നതിനു തൊട്ടുമുമ്പ് കോടതിയലക്ഷ്യം ഉണ്ടാകാതിരിക്കാന്‍ ഭൂമി തിരിച്ചെടുക്കാന്‍ നടപടി ആരംഭിച്ചുവെങ്കിലും പിന്നീട് നിര്‍ത്തിവെച്ചു.

അട്ടപ്പാടിയില്‍നിന്ന് ചെങ്ങറയിലെത്തിയാലും കഥ വഞ്ചനയുടേതുതന്നെയാണ്. പാക്കേജ് പ്രഖ്യാപിച്ച് ഒരുകൊല്ലം കഴിഞ്ഞിട്ടും മലപ്പുറം, എറണാകുളം, കൊല്ലം എന്നീ ജില്ലകളിലൊഴികെ മറ്റെവിടെയും കൃഷിയോഗ്യമായ ഭൂമി കണ്ടെത്താന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. ചെങ്ങറ സമരത്തിന്റെ മൂന്നാംവാര്‍ഷികത്തിന്റെ തലേദിവസം, ആഗസ്ത് മൂന്നിന്, മുഖ്യമന്ത്രി പത്തനംതിട്ടയില്‍ നടത്തിയ പട്ടയമേള സമരക്കാര്‍ ബഹിഷ്‌കരിക്കുകയാണ് ചെയ്തത്. അന്ന് 1495 പട്ടയങ്ങള്‍ തയ്യാറായിരുന്നുവെങ്കിലും 111 പേര്‍ മാത്രമാണ് പട്ടയം സ്വീകരിച്ചത്. അവരില്‍ത്തന്നെ പലരും ഇപ്പോഴും സമരഭൂമിയില്‍ത്തന്നെയാണ്. 1650 കുടുംബങ്ങള്‍ ഇപ്പോഴും സമരഭൂമിയിലുണ്ട്.

അവസാനത്തെ കുടുംബത്തിനും കൃഷിഭൂമി കിട്ടുന്നതുവരെ സമരം ശക്തമായി തുടരാനുള്ള സമരസമിതിയുടെ തീരുമാനത്തെ മറികടന്നുവന്നരാണ് ഇപ്പോള്‍ അട്ടപ്പാടിയിലെത്തിയ കുടുംബങ്ങള്‍. സമരം പൊളിക്കാന്‍ സി.പി.എം. കള്ളും കാശും കൊടുത്ത് പാട്ടിലാക്കുകയായിരുന്നു ഇവരെ എന്നാണ് സമരക്കാര്‍ പറയുന്നത്. സമരഭൂമിയിലേക്ക് മടങ്ങിവന്നാലും അവരെ ഇനി സ്വീകരിക്കില്ല എന്നതാണ് ചെങ്ങറക്കാരുടെ നിലപാട്.

ചെങ്ങറയില്‍നിന്നെത്തിയവര്‍ക്ക് അട്ടപ്പാടിയില്‍ ഭൂമി കിട്ടിയാല്‍ത്തന്നെ അവരവിടെ താമസിക്കുമോ എന്നു കണ്ടുതന്നെയറിയണം. റാന്നിയില്‍നിന്നും പത്തനംതിട്ടയില്‍നിന്നും കൊല്ലത്തുനിന്നുമൊക്കെയുള്ളവരാണ് അവര്‍. നാട്ടില്‍ത്തന്നെ ജീവിക്കാനാണ് താത്പര്യം എന്ന് അവരൊക്കെ പറയുന്നുണ്ട്. അധ്വാനപ്പെട്ടിയിലെ പരുക്കന്‍ പ്രകൃതിയോട് യുദ്ധം ചെയ്ത് ജീവിക്കേണ്ട കാര്യമൊന്നും അവര്‍ക്കില്ല. കാറ്റാടിയുടെ രണ്ടാംഘട്ടം തുടങ്ങിക്കഴിഞ്ഞു. റിയല്‍ എസ്റ്റേറ്റുകാര്‍ കാത്തുനില്‍ക്കുന്നുണ്ട്. ഭൂമി വിറ്റാല്‍ ലക്ഷങ്ങളുടെ ലാഭം അവര്‍ക്ക് കിട്ടും.

അപ്പോഴും നഷ്ടം അട്ടപ്പാടിയിലെ ആദിവാസികള്‍ക്കുതന്നെ.
So long I never realize I don't know the real


Meaning of family..........

Here Is The Answer ........... FAMILY =

(F)ather

(A)nd

(M)other

(I)

(L)ove

(Y)ou


WHY does a man want to have a WIFE?
Because:

(W)ashing

(I)roning

(F)ood

(E)ntertainment


WHY does a woman want to have a HUSBAND?

Because:

(H)ousing

(U)nderstanding

(S)haring

(B)uying

(A)nd

(N)ever

(D)emanding


Do you know that a simple "HELLO" can be a sweet one?

Especially from your love one. (I mean not only from the boyfriend/girlfriend).

The word HELLO means :

(H)ow are you?
(E)verything all right?

(L)ike to hear from you

(L)ove to see you soon!

(O)bviously, I miss you...

Saturday, July 17, 2010

TRUE FRIENDS
After losing his parents, this 3 year old orangutan was so depressed he wouldn't eat and didn't respond to any medical treatments. The veterinarians thought he would surely die from sadness. The zoo keepers found an old sick dog on the grounds in the park at the zoo where the orangutan lived and took the dog to the animal treatment center. The dog arrived at the same time the orangutan was there being treated. The 2 lost souls met and have been inseparable ever since.

The orangutan found a new reason to live and each always tries his best to be a good companion to his new found friend. They are together 24 hours a day in all their activities.

.


                                                                                  

                                                                                             New face of  Rupee

The Union Cabinet has finalised the much awaited new rupee symbol, I&B minister, Ambika Soni announced in a press conference on Thursday, Jul 15."This symbol will universally denote the Indian Rupee," said the minister waving a print out of the approved symbol.The symbol finalised by a five-member jury panel among the five designs shortlisted incorporates the Devanagari ‘Ra’ as well as the Roman capital ‘R’ in the design.
With the new symbol, the Indian Rupee has entered the elite club of currencies such as Dollar, Euro and Pound with their very own symbols.The symbol designed by an IIT post-graduate, D Udaya Kumar, had been approved by the jury and was put before the Cabinet for approval. The design that brings together Devanagari as well as Roman letter fit the description of what the government expected.
"In the ensuing year, we intend to formalise a symbol for the Indian rupee, which reflects and captures the Indian ethos and culture," Finance Minister Pranab Mukherjee said while tabling the Union Budget 2010-11 in the Parliament.

നെയില്‍ പോളീഷ്‌ ഉപയോഗിക്കുമ്പോള്‍ 

നെയില്‍ പൊളീഷ്‌ ഉപയോഗിക്കുന്നത്‌ നഖങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കും. എന്നാല്‍ ഇവ കളയുക പുതിയതിടുകയും ചെയ്യുന്നത്‌ പതിവായി ചെയ്‌തുകൊണ്ടിരുന്നാല്‍ നഖങ്ങള്‍ക്ക്‌ ബലക്ഷയം നിറംമങ്ങല്‍ എന്നിവയുണ്ടാകും. നമ്മളുപയോഗിക്കുന്ന സൗന്ദര്യ വര്‍ധകവസ്‌തുക്കളില്‍ വിഷമയമായതാണ്‌ നയില്‍പൊളീഷ്‌ എന്ന്‌ പറയാറുണ്ട്‌.
പതിവായി ഉപയോഗിക്കുമ്പോള്‍ ഇതിലടങ്ങിയ വീര്യമേറിയ രാസവസ്‌തുക്കള്‍ നെയില്‍ബെഡും(നഖങ്ങള്‍ക്കടിയിലുള്ള മാംസഭാഗം) നഖവുമായി ബന്ധപ്പെടുന്ന ഭാഗത്തെ കലകള്‍ നശിച്ചുപോകാനിടവരുത്തുകയും ചെയ്യും. അതിനാല്‍ ചിലപ്പോഴെങ്കിലും നയില്‍പൊളീഷ്‌ ഉപയോഗിക്കാതെ നഖങ്ങളെ വെറുതെ വിടുക. നയില്‍പൊളീഷ്‌ റിമൂവറും ഇതേ പ്രശ്‌നങ്ങളുണ്ടാക്കും. ഓരോ തവണ റിമൂവര്‍ ഉപയോഗച്ച്‌ കഴിഞ്ഞാലും നഖങ്ങള്‍ കഴുകി വൃത്തിയാക്കുക.
മാനിക്യുറും പെഡിക്യുറും സ്വയം ചെയ്യാം
ആഴ്‌ചയില്‍ ഒരു ദിവസമെങ്കിലും കാല്‍നഖങ്ങളും കൈ നഖങ്ങളും വൃത്തിയാക്കാം. ഒരു പാത്രത്തില്‍ ഉളം ചൂടുവെള്ളം എടുത്ത്‌ അതില്‍ ഏതെങ്കിലും ഷാംപൂവും നാരങ്ങാനീരും ചേര്‍ക്കുക. കൈകാലുകള്‍ ഇവയില്‍ 15 മിനിറ്റുനേരം മുക്കിവയ്‌ക്കുക.
പിന്നീട്‌ പ്യൂമിക്‌ സ്റ്റോണ്‍ കൊണ്ട്‌ കാല്‍പാദത്തിന്റെ വശങ്ങളും അടിഭാഗവും നന്നായി ഉറച്ച്‌ വൃത്തിയാക്കുക. പഴയ ടൂത്ത്‌ ബ്രഷ്‌ ഉപയോഗിച്ച്‌ നഖങ്ങളും വൃത്തിയാക്കാം. വൃത്തിയാക്കിക്കഴിഞ്ഞ്‌ നന്നായി തുടച്ചുണക്കി ഏതെങ്കിലും ക്രീം പുരട്ടുക.
വീര്യം കൂടിയ ഡിറ്റര്‍ജന്റുകള്‍, ഡിഷ്‌ ക്ലീനറുകള്‍ എന്നിവ നിങ്ങളുടെ നഖങ്ങളെ വരണ്ടതാക്കിമാറ്റും. ഇത്തരം ജോലികള്‍ ചെയ്യുമ്പോള്‍ കയ്യുറകള്‍ ഉപയോഗിക്കുക.
നഖങ്ങളുടെ ആരോഗ്യത്തിനായി ഭക്ഷണക്രമത്തിലും ശ്രദ്ധിയ്‌ക്കുക കാല്‍സ്യം മറ്റ്‌ ധാതുക്കള്‍ എന്നിവയുള്‍പ്പെടുന്ന വസ്‌തുക്കള്‍ നന്നായി കഴിയ്‌ക്കുക പഴങ്ങള്‍ കഴിയ്‌ക്കുന്നതിനൊപ്പം വേവിയ്‌ക്കാത്ത പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ബ്രൊക്കോളി, സവോള, മത്സ്യം എന്നിവകൂടുതല്‍ കഴിയ്‌ക്കുന്നതും നഖങ്ങളെ ആരോഗ്യമുള്ളതാക്കും.

Friday, July 16, 2010


                                                          'രുചിയൂറും' കേരളം

നാം മലയാളികള്‍ എവിടെ ചെന്നാലും നമ്മുടേതായ ചില അടയാളങ്ങള്‍ തേടി ചെല്ലും. മലയാളികള്‍ അധിവസിക്കുന്ന ഏത് ഭൂപ്രദേശമായാലും ആറന്മുള കണ്ണാടിയും അമ്പലപ്പുഴ പാല്‍പായസവും, കോഴിക്കോടന്‍ ഹല്‍വയും പാലക്കാടന്‍ മട്ടയും പയ്യന്നൂര്‍ പവിത്ര മോതിരവും നമ്മുടെ സ്വകാര്യ അഹങ്കാരങ്ങളാകുന്നത് അങ്ങനെയാണ്. ഇതുപോലുള്ള ഒരുപാട് രുചി ഭേദങ്ങളുണ്ട് നമ്മുടെ ജില്ല തിരിച്ചും. താലൂക്ക് തിരിച്ചും. 
 വടക്കന്‍, തെക്കന്‍, കിഴക്കന്‍ എന്നീ നിലകളിലും വ്യത്യസ്ഥതയുണ്ട്. നാം ഗള്‍ഫില്‍ എല്ലായിടത്തും ഹോട്ടലുകളില്‍ കാണുന്ന ഒരു വാചകമുണ്ട് 'തലശ്ശേരി ബിരിയാണിയും തലശ്ശേരി പലഹാരങ്ങളും'. ഇന്നും പ്രശസ്തമാകുന്നത് രുചിയുടെ രസക്കൂട്ടുകള്‍ തന്നെയാണ്. പഴമയില്‍ നിന്ന് കൈമാറി വന്ന പലഹാരങ്ങള്‍ ഉണ്ടാക്കുന്ന വിധത്തിലും ആകൃതിയിലും വ്യത്യാസം വന്നെങ്കില്‍ പോലും നാവിലെ രുചി അത് പോലെതന്നെ നിലനില്‍ക്കുന്നുണ്ട് ഇവിടെങ്ങളിലെ പലഹാരങ്ങള്‍ക്ക് ഇപ്പോഴും.
നമ്മുടെ ആണ്‍ കുട്ടികളെ എന്ത് ചെയ്യണം ?

കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയെക്കുറിച്ച് ആരും വേവലാതികൊള്ളുകയോ, അതിനെ കുറിച്ച് ആലോചിക്കുകയോ ചെയ്യുന്നില്ല എന്ന് ഒട്ടു ദുഃഖത്തോടെ ചൂണ്ടിക്കാണിക്കേണ്ടിവരികയാണ്. കൗമാര പ്രായത്തോട് അടുത്തുകൊണ്ടിരിക്കുന്ന ആണ്‍ മക്കളുള്ള വീട്ടിലെ മാതാവും പിതാവും അനുഭവിക്കുന്ന നെഞ്ചിടിപ്പാണ് ആ പ്രതിസന്ധി. അനുനിമിഷം വളര്‍ന്നുകൊണ്ടിരിക്കുന്ന കുട്ടികളെ എന്തു ചെയ്യണം എന്ന് അറിയാത്തതിന്റെ ആധിയിലാണ് അവര്‍. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ മാത്രം വേവലാതിയായിരുന്നു ഇതെങ്കില്‍ ഇപ്പോള്‍ ചിത്രം മാറിയിരിക്കുന്നു. പെണ്‍കുട്ടികളേക്കാള്‍ പേടിക്കേണ്ടത് ആണ്‍കുട്ടികളുടെ മാതാപിതാക്കളാണ് എന്ന് കോഴിക്കോട് നഗരത്തിലെ പോലീസ് അധികാരികള്‍ അടുത്തിടെ പുറത്തുവിട്ട വിവരങ്ങള്‍ ഓര്‍മിപ്പിക്കുന്നു. കുട്ടിമോഷ്ടാക്കളുടെ സംഘങ്ങളെ നിരന്തരം പിടികൂടിക്കൊണ്ടിരിക്കുകയാണ് കോഴിക്കോട്ടെ പോലീസുകാര്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനില്‍ നിന്നാണ് കഴിഞ്ഞ മാസം ആദ്യത്തെ വസ്തുത പുറത്തുവന്നത്. ആദ്യമൊന്നും ആര്‍ക്കും അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആദ്യമാദ്യം പോലീസുകാര്‍ തന്നെയും വിശ്വസിച്ചിരുന്നില്ല. കളവുമുതലായി നാല്‍പ്പത്തഞ്ചോളം മോട്ടോര്‍ സൈക്കിളുകളും അതിന്റെ പകുതിയോളം കമ്പ്യൂട്ടറുകളും കണ്ടെടുത്തപ്പോള്‍ സ്വാഭാവികമായും പോലീസുകാര്‍ കരുതിയത് ഏതോ വന്‍ മോഷണ സംഘമായിരിക്കും ഇതിനു പിന്നില്‍ എന്നാണ്. എന്നാല്‍ അന്വേഷണം തുടര്‍ന്നപ്പോള്‍ അവര്‍ അമ്പരക്കുക തന്നെ ചെയ്തു. 15നും 18നും ഇടയില്‍ പ്രായമുള്ള 15 വിദ്യാര്‍ഥികളായിരുന്നു ഈ സംഘടിത മോഷണത്തിനു പിന്നില്‍. പഴുതില്ലാതെ നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇവരുടെ ഓരോരുത്തരുടെയും പിതാക്കന്മാരെ വിളിച്ചു വരുത്തിയപ്പോഴാണ് പോലീസ് അധികൃതര്‍ ശരിക്കും അമ്പരന്നുപോയത്. സ്‌കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങുന്ന മക്കള്‍ എവിടെയാണ് എത്തുന്നത് എന്നോ എന്താണ് ചെയ്തുകൊണ്ടിരുന്നത് എന്നോ ആരും അറിഞ്ഞിരുന്നില്ലത്രെ. ആരും മക്കളെക്കുറിച്ച് അന്വേഷിച്ചിരുന്നുമില്ല. പത്ത് പൈസ പോലും വരുമാനമില്ലാത്ത ഇളംതരുണര്‍ രാത്രിയില്‍ മോട്ടോര്‍ ബൈക്കില്‍ വരുന്നതും ലാപ്‌ടോപ്പ് ഉപയോഗിക്കുന്നതും കണ്ടപ്പോള്‍ ചില പിതാക്കന്മാര്‍ ചോദിച്ചില്ല എന്നല്ല. 'കൂട്ടുകാരന്റെതാണ്' എന്ന മറുപടി കേട്ടതോടെ അവര്‍ അവസാനിപ്പിച്ചു. അല്ലെങ്കില്‍ തന്നെ, സ്വന്തം മകനെ എന്തിന് അവിശ്വസിക്കണം? എന്തിന് സംശയിക്കണം? അല്ലേ?. പക്ഷേ, പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് തെളിവ്‌സഹിതം കാര്യങ്ങള്‍ നിരത്തിയപ്പോള്‍ പിതാക്കന്മാരും കണ്ണുതള്ളി. ഏതായാലും മോഷ്ടാക്കളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ ഒരു കാര്യം ചെയ്തു. ആരുടെയും പേര് വെളിപ്പെടുത്തിയില്ല. കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും അറസ്റ്റ് ചെയ്തയുടന്‍ സ്വന്തക്കാരുടെ ജാമ്യത്തില്‍ വിട്ടയച്ചു. കുട്ടികളെ നിരീക്ഷിക്കണമെന്നും സൂക്ഷ്മതയോടെ വളര്‍ത്തണമെന്നും ഓരോ രക്ഷിതാവിനേയും ഓര്‍മിപ്പിച്ചു. അത്രയല്ലേ പോലീസിന് ചെയ്യാനൊക്കൂ. എന്നാല്‍ സംഗതി അവിടംകൊണ്ട് നിന്നില്ല എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. കോഴിക്കോട് നഗരത്തിന്റെ തന്നെ മറ്റൊരു ഭാഗത്തു നിന്ന് ഇതേ ലക്ഷണങ്ങളുള്ള മറ്റൊരു സംഘം കുട്ടിക്കള്ളന്മാരെ ഒരാഴ്ചക്കിടെ പോലീസ് പിടികൂടി. കളവുമുതല്‍ മോട്ടോര്‍ സൈക്കിള്‍ തന്നെ. ഒരേ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്നവരാണ് ഈ സംഘത്തിലെ മോഷ്ടാക്കള്‍ എന്നൊരു പ്രത്യേകതയുമുണ്ട്. ഇവിടേയും അന്വേഷിച്ചു ചെന്നപ്പോള്‍ രക്ഷിതാക്കളുടെ അനാസ്ഥ തന്നെയാണ് കുട്ടികള്‍ക്ക് മോഷണത്തില്‍ അഭിരമിക്കാന്‍ അവസരമൊരുക്കിയത്. ഹയര്‍ സെക്കന്‍ഡറിക്ക് പഠിക്കുന്ന പയ്യന്‍ രാവിലെ ബസ്സില്‍ സ്‌കൂളിലേക്ക് പോയാല്‍ വൈകുന്നേരം തിരിച്ചുവരുന്നത് 'സ്വന്തം' ബൈക്കിലാണ്. ഇതെങ്ങനെ സാധിച്ചു എന്ന് രക്ഷിതാക്കള്‍ അറിയുന്നില്ല! അറിയാന്‍ ശ്രമിക്കുന്നുമില്ല. ഇതെന്തു നഗരമാണ്? ഇതെന്തു നാടാണ്?. നേരും നെറിയുമുള്ള സാമൂഹിക ജീവിതവും സ്‌നേഹത്തിന്റെ അടുപ്പമുള്ള കുടുംബ ജീവിതവുമായിരുന്നു കേരളീയ സമൂഹത്തിന്റെ മുഖമുദ്ര. ഇന്ന് അതൊരു മേനി പറച്ചില്‍ മാത്രമാണ്. സ്വന്തം വീട്ടില്‍, തൊട്ടടുത്ത മുറിയില്‍, മക്കള്‍ എന്തു ചെയ്യുന്നു എന്നു പോലും അറിയാത്ത പിതാക്കന്മാരാണ് ഇന്നത്തെ കേരളീയര്‍. കുട്ടികളെ, പ്രത്യേകിച്ച് ആണ്‍കുട്ടികളെ വഴിതെറ്റിക്കാന്‍ പലരും കറങ്ങിത്തിരിഞ്ഞു നടക്കുന്നുണ്ട് നമുക്കു ചുറ്റും. മയക്കുമരുന്ന് ലോബിയും, കുഴല്‍പ്പണ ഇടപാടുകാരും ലൈംഗിക വിപണിക്കാരുമായിരുന്നു പണ്ട് എങ്കില്‍ പുതിയൊരു കൂട്ടരുമുണ്ട് ഇപ്പോള്‍. ഭീകര സംഘടനകളും തീവ്രവാദികളും. ഇത്തരക്കാര്‍ക്കൊക്കെയും ആണ്‍കുരുന്നുകളെ ആവശ്യമുണ്ട്. മോട്ടോര്‍ സൈക്കിളോ, കമ്പ്യൂട്ടറോ, മൊബൈല്‍ ഫോണോ കൊരുത്ത് ചൂണ്ടയിട്ടാല്‍ കൊത്താന്‍ ഇഷ്ടംപോലെ കുട്ടികളുമുണ്ട് കേരളത്തില്‍. പിന്നെ മാഫിയകള്‍ക്കെന്ത് പ്രയാസം? ഗുണ്ടാ പണിയിലും കൂലിത്തല്ലിലും പരിശീലനം നേടിയ ശേഷമാണല്ലോ അടുത്തിടെ പല ചെറുപ്പക്കാരും തീവ്രവാദ ക്യാമ്പുകളിലെത്തിയത്. ഇതാണ് സാഹചര്യം. ഇത് അറിഞ്ഞുകൊണ്ടുവേണം മക്കളെ വളര്‍ത്താന്‍. പഴയതു പോലെയല്ല, കൂട്ടുകുടുംബമല്ല. ആണ്‍മക്കളെ ഗുണദോഷിക്കാനും വഴിനടത്താനും മുത്തച്ഛന്‍മാരോ അമ്മാവന്‍മാരോ വീട്ടിലുണ്ടാകില്ല. ആധുനിക കാലത്തെ പല വീട്ടിലും ജ്യേഷ്ഠന്‍മാര്‍പോലും ഉണ്ടാകില്ല. ഗുരുനാഥന്‍മാരുടെ കാര്യം പറയാനില്ല. അങ്ങനെയൊരു വംശം ഇപ്പോഴില്ലല്ലോ. മാഷുമാരും മറ്റുമല്ലേ ഉള്ളത്? അവരാരെങ്കിലും ഗുണദോഷിക്കാന്‍ ശ്രമിച്ചാല്‍ തന്നെ പയ്യന്‍സിന് അത് പിടിച്ചുകൊള്ളണമെന്നില്ല. പറഞ്ഞു വരുന്നത്, ആണ്‍കുട്ടിയുടെ ഉത്തരവാദിത്വം പിതാവിലും മാതാവിലും മാത്രമാണ് എന്നാണ്. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ആധി പെരുത്ത് കഴിയുന്ന അമ്പതിലേറെ രക്ഷിതാക്കളുടെ അനുഭവം അതാണ് പറഞ്ഞു തരുന്നത്. ഇത് ആ രക്ഷിതാക്കളുടെ മാത്രം പ്രശ്‌നമല്ല. കോഴിക്കോട് നഗരത്തിന്റെ മാത്രം പ്രശ്‌നമല്ല. ആണ്‍കുട്ടികളുള്ള ഓരോ വീട്ടിലേയും പ്രശ്‌നമാണ്. കേരളം അതിവിദൂരമല്ലാത്ത ഭാവിയില്‍ മോഷ്ടാക്കളുടെ നാടായി മാറണമോ വേണ്ടയോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ട പ്രശ്‌നമാണ്. വേണ്ട എന്നാണ് ഉത്തരമെങ്കില്‍ ഓരോരുത്തരും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സമയമായിരിക്കുന്നു. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട
Ilaya dalapati in trouble
Tamil Nadu Theatre Owners Association(TTOA) has decided to ban Vijay's movies after he failed to reimburse the loss incurred from his recent flop movies like Sura,Villu, Vettaikaran etc. The association on Tuesday held a meeting and they have decided to take tough decision by not extending cooperation to his films.

Earlier, TTOA insisted Vijay to compensate 30% of the loss like Rajinikanth, Mani ratnam and Kamal Hassan had done in similar situations. Though Vijay agreed to compensate the loss, he is yet to meet the members of the association to end the deal. This has irked the association and decided to ban his films, says sources.
However, the actor is gearing up for his next mega budget film Velayudham, which will hit the floors on July 15 at Madras University Hall
കാസര്ഗോടിന്റെ പെരുമ
ഭാഷയുടെ അലങ്കാരങ്ങളും കസവുതൊങ്ങലുമില്ലാതെ ചില പൊള്ളുന്ന സത്യങ്ങള്‍ വിളിച്ചുപറയണമെന്നു തോന്നുന്നു. കന്നടയും, തുളുവും,കൊ‍ങ്കണിയും, ഉര്‍ദുവും, മലയാളവും, ബേരിയും സംസാരിക്കുന്ന സപ്ത ഭാഷാ സംഘമ ഭൂമി ആയ കാസരകോഡിന്റെ ഇന്നത്തെ അവസ്ഥ എന്താന്നു.....?. ചങ്ങലപോലെ നീളുന്ന ഹര്‍ത്താലുകള്‍. നാടാകെ ഭീതിയുടെ നിഴലിലമര്‍ന്ന അവസ്ഥ. അതിനുപുറമെ മൈല്‍കുറ്റികള്‍ തോറും പോലീസിന്റെ വിചാരണ. ഒരുകാലത്ത് നന്മകളാല്‍ സമൃദ്ധം എന്നഹങ്കരിച്ചിരുന്ന, മറ്റുള്ളവരോട് വടക്കിന്റെ സാംസ്കാരിക സൌന്ദര്യത്തെക്കുറിച്ച് പറയുമ്പോള്‍ ആഹ്ളാദിച്ചിരുന്ന ഒരു നാടാണിത്. കാസര്‍കോടിനെക്കുറിച്ചു തമാശക്കുപോലും മോശമായെന്തെങ്കിലും പറഞ്ഞാല്‍ ദേഷ്യം വരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് വര്‍ഗീയ കോമരങ്ങള്‍ ഉറഞ്ഞു തുള്ളുന്ന നാടായി ഈ നാട് മാറിയിരിക്കുന്നു .
കാസര്‍കോടിന്റെ മനസ്സ് എന്നും സ്നേഹാര്‍ദ്രമായിരുന്നു. സാംസ്കാരിക പാരമ്പര്യമനുസരിച്ചുതന്നെ ഇവിടെ ഹിന്ദുവിനു മുസ്ലിമിനെയും മുസ്ലിമിനു ഹിന്ദുവിനെയും ശത്രുവായി കാണാന്‍ കഴിയില്ല. കാരണം ഇവിടെ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ഗാഢബന്ധത്തേക്കാള്‍ വലുതായി ഒന്നുമുണ്ടായിരുന്നില്ല. കാസര്‍കോട്ട് ആദ്യത്തെ ബസ് റോഡലിറക്കിയപ്പോള്‍ ആ ബസിനു പേരിട്ടത് 'ഹിന്ദു മുസ്ലിം ബസ് സര്‍വീസ്' എന്നായിരുന്നു. അതിന്റെ കാച്ചിക്കുറുക്കിയ പേര് 'മനുഷ്യന്‍ ബസ് സര്‍വീസ്' എന്നായിരുന്നുവല്ലോ. വളരേക്കാലം തെക്കന്‍ കര്‍ണാടക ജില്ലയുടെ ഭാഗമായിരിരുന്ന കാസര്‍കോടിനു കേരളത്തില്‍ മറ്റാര്‍ക്കും കിട്ടാത്ത ചില അപൂര്‍വ സൌഭാഗ്യങ്ങള്‍ കിട്ടിയിട്ടുണ്ട് അതിലൊന്ന് സങ്കര ഭാഷാസംസ്കാരങ്ങളുടെ ധാരാളിത്തമായിരുന്നു. കൊടുത്തും വാങ്ങിയും ചന്തം വരുത്തിയ ഒന്നായിരുന്നു അത്.

Thursday, July 15, 2010

                                                              ഒറ്റപ്പെടുന്ന മുസ്ലിം ജനത
അധ്യാപകനായ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തില്‍ പോപ്പുലര്‍ ഫ്രന്റ്‌ പ്രവര്‍ത്തകരാണ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. എന്‍ഡിഎഫിന്റെ വകഭേദമെന്നരിയപ്പെടുന്ന പോപ്പുലര്‍ ഫ്രണ്ട്   കേരളത്തിലെ മുസ്ലിം ജനതെയാണ് കരി വാരി തേച്ചത്. ആഗോളപരമായി മുസ്ലിങ്ങള്‍   മുഴുവന്‍ തീവ്രവാദികളായി ആരോപിക്കപ്പെടുമ്പോള്‍  ഇത്തരം  സംഭവങ്ങള്‍    ആരോപണങ്ങള്‍ക്ക്  അടിവരയിടുന്നു.
 മതതീവ്രവാദത്തിന്റെ  കേന്ദ്ര ബിന്ദുവിനെക്കുരിച്ചു  അവ്യക്തമായ ചില ധാരണകള്‍ മാത്രമാണുള്ളത്.ചില തീവ്രവാദ സന്ഖടനകളും മതമൌലിക വാദികളും ഭീകരവാദത്തിന്റെ അവകാശവാദം ഉന്നിക്കുമ്പോള്‍ അതിന്റയെല്ലാം പാപഭാരം പേറുന്നത് സാധാരണ മുസ്ലിങ്ങളാണ്. അവര്‍ക്ക് ചെയ്യുവാനുള്ളത് ഇത്രമാത്രം പ്രാവചക വചനങ്ങള്‍ നെഞ്ചിലെട്ടിക്കൊണ്ട്  പ്രാര്‍ഥിക്കുന്നു " അള്ള കരുണയുല്ലവനെ മാപ്പ് കൊടുക്കേണമേ".

Wednesday, July 14, 2010

                                                                                   
                                              കുടുംബത്തിലെ പൊന്നോമന

ഒരു സാധാരണ കുടുംബം.അച്ഛന്‍ അമ്മ പിന്നെ ഒരു മകന്‍. തികച്ചും സാധാരണമായ ഒരു ദിവസം. അമ്മ ആഹാരം പാകം ചെയ്യുന്നു. അച്ഛന്‍ പത്രം വിതരണം ചെയ്യുന്നു. മകന്‍ സംഗീതം ആസ്വദിക്കുകയും ചിത്രം വരയ്ക്കുകയും എഴുതുകയും വായിക്കുകയും ചെയ്യുന്നു.ഒപ്പം മറ്റു ദിനച്ചര്യകളെല്ലാം കൃത്യമായി ചെയ്യുന്നു .ഇവിടെ കൂടുതലായി എന്താണ് പറയുവാനുള്ളത്?  സംവിധായകനായ ഉമേഷ്‌ കുല്‍കര്‍നിയും കൂടുതലായി ഒന്നും തന്നെ പറയുന്നില്ല.കാലുകള്‍ രണ്ടും തളര്‍ന്ന ബുദ്ധി മന്ദിച്ച ആ മകന്റെ ഒരു ദിവസത്തെ ജീവിതം അതെ പോലെ പകര്‍ത്തുന്നു അത്രമാത്രം. "ഞാനാണ് ഈ ലോകത്തിലെ ഏറ്റവും സന്തോഷവാന്‍, ദൈവം എന്നെ ഏറെ സ്നേഹിക്കുന്നു" എന്ന ആത്മവിശ്വസതോടെയാണ് ആ മകന്‍ ജീവിതത്തിലെ ഓരോ പ്രവര്‍ത്തിയും ചെയ്യുന്നത്,റേഡിയോയില്‍ കേള്‍ക്കുന്ന ഹിന്ദി ചലച്ചിത്ര ഗാനത്തിനൊപ്പം തനിക്കു കഴിയുംവിധം ചുവടു വയ്ക്കുമ്പോള്‍ അച്ഛനും അമ്മയും ആ മകനെ പ്രോത്സാഹിപ്പിക്കുന്നു. സഹതാപത്തോടെയുള്ള ഒരു നോട്ടം ഒരു വാക്ക് അതൊന്നും തനിക്കു ആവശ്യമില്ല ആരുമത് അവനു നല്‍കുന്നുമില്ല.
അവിടെയാണ് മനുഷ്യന്‍ മനുഷ്യനെ മനസ്സിലാക്കുന്നതും സ്നേഹിക്കുന്നതും.നിശബ്ധമായാണ് ത്രീ ഓഫ് അസ്‌ എന്ന ഡോകുമെന്ററി സംവിധായകനായ ഉമേഷ്‌കുല്കര്നി അവതരിപ്പിച്ചിരിക്കുന്നത്.  അത്ഭുതവും ആദരവും തോന്നുന്ന ഇത്തരം മനുഷ്യര്‍ നിരവധി പേര്‍ 
നമുക്ക് ചുറ്റുമുണ്ട് . നമ്മള്‍ അവരെ കാണാറുണ്ട് പക്ഷെ കണ്ടതായി ഭാവിക്കാറില്ല . 
                                                      
                                          പതിവ് സ്ത്രീ ഭാവം
പരിശുധിയുടെയും പാതിവൃത്യത്തിന്റെയും മകുടോദാഹരണം. അല്ലെങ്കില്‍ തന്റേതായ സ്വപ്ന പ്രപഞ്ചത്തില്‍ വിഹരിക്കുന്ന നിരുതരവാദിത്വ വ്യക്തിത്വം. സാധാരണനിലയില്‍ അഭ്രപാളിയില്‍അവതരിപ്പിക്കപ്പെടാറുള്ള
പതിവ്സ്ത്രീഭാവങ്ങള്‍ .സ്ത്രീത്വത്തിന്റെ ഈ പതിവ് അവതരണരീതി കൊണ്ട്തന്നെയാണ് ചാരുലതയുടെബാകി എന്ന ഹ്രിസ്വചിത്രം എന്റെ അനിഷ്ടത്തിനു കാരണമായതും.
മനോഹരമായ ഷോട്ടുകളും കട്ടുകളും ചിത്രത്തെ ഒരു പരിധി വരെ മികവുറ്റതാക്കുന്നു. എങ്കിലും പ്രമേയം തീരെ നിലവാരം പുലര്‍ത്തുന്നില്ല എന്നത് വ്യക്തിപരമായ അഭിപ്രായം മാത്രം. സത്യജിറ്റ് റായിയുടെ ചാരുലത എന്ന കഥാപാത്രത്തെ സ്വന്തം ജീവിതത്തിലേക്ക് പകര്‍ത്തുന്ന അമ്മു എന്ന പെണ്‍കുട്ടിയുടെ ഭാവനാലോകമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. തന്റെ കാമുകന്‍ ചാരുലത എന്ന കഥാപാത്രത്തെ സ്നേഹിക്കുന്നത് കൊണ്ടാണോ അതോ തനിക്കു ചാരുലത എന്ന കഥാപാത്രത്തോട് തോന്നിയ സാദ്രിശ്യമാണോ എന്താണ് അമ്മുവിനെ
 ചാരുലതയുമായി അടുപ്പിക്കുവാന്‍  കാരണമെന്ന്   ചിത്രത്തില്‍ വ്യക്തമാക്കിയിട്ടില്ല. ഇത്തരത്തില്‍ ഒരുപാട് അവ്യക്തതകള്‍ അവശേഷിപ്പിച്ചു കൊണ്ടാണ് ചാരുലതയുടെ ബാകി അവസാനിക്കുന്നത്.
 പ്രേക്ഷകന്‍ തോന്നുംവിധം   ചിത്രത്തെ  വ്യാഖ്യാനിചോളൂ എന്നാകാം സംവിധായികയായ സംഗീത പദ്മനാഭന്റെ വ്യാഖ്യാനം .
                                      ആത്മവിശ്വാസത്തിന്റെ   സംവിധാനമികവ്
ചില വൈകല്യങ്ങള്‍ ആജീവനാന്തം  മനുഷ്യനെ വേട്ടയാടിക്കൊണ്ടിരിക്കും. ചിലത് വിദഗ്ധ ചികിത്സയിലൂടെ ഭേദപ്പെടും.ചികിത്സയെക്കാള്‍ രോഗിയെ രോഗ വിമുക്തനാക്കുന്നത് ജീവിക്കുവാനുള്ള അവന്റെ അടങ്ങാത്ത ആഗ്രഹമാണ്. ഇവര്‍ വിധിയുമായി തുടരെത്തുടരെ  ഏറ്റുമുട്ടുന്നു. ആയുധം, അചഞ്ചലമായ ആത്മവിശ്വാസവും അണയാത്ത  പ്രതീക്ഷയും. ഇപ്രകാരം വിധിയെ വെല്ലുവിളിക്കേണ്ടിവന്നു  പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ പൌള്‍നാടലിന്. വിധി കാരപകടതിന്റെ   രൂപത്തില്‍ പോളിന്റെ മസ്തിഷ്ക്കത്തെ തളര്‍ത്തി.ഡോക്ടര്‍മാര്‍പോളിന്റെ  ജീവന്റെ അവസാന 
സമയം കുറിച്ചിട്ടു.എന്നാല്‍ ജീവിതത്തോടുള്ള അടങ്ങാത്ത പ്രണയം പോളിനെ ജീവിതവുമായി കൂടുതല്‍ അടുപ്പിച്ചു. തൊഴിലില്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് കാറപകടത്തില്‍ പോളിന് മസ്തിഷ്ക ക്ഷതമെല്‍ക്കുന്നത്.തച്ച്ചുടഞ്ഞ തന്റെ ജീവിതം ഇപ്രകാരമാണ്താന്‍ തുന്നിചെര്തതെന്നു  പോല്‍ സ്വയം
പറയുന്നതിലൂടെയാണ്  ഡോകുമെന്ററി  വികസിക്കുന്നത്. "ജീവിതമാണ് എന്റെ പ്രണയിനി ജീവിക്കുക എന്നത് എന്റെ  അവകാശമാണ്. ഒരു ഭ്രാന്തനെപോലെഅലറിക്കൊണ്ട്‌പോല്‍ ഡോകുമെന്ററിയിലുടനീളം 
പ്രഖ്യാപിക്കുന്നു. തുടക്കത്തില്‍ഭ്രാന്തനെ പോലെ അലറുകയും ചിരിക്കുകയും കരയുകയും ചെയ്ത പോല്‍  ഡോകുമെന്ററിയുടെ 
 അവസാന നിമിഷത്തില്‍ തികഞ്ഞ പ്രശാന്തതയോടെ പറയുന്നു,"നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന ഡോകുമെന്ടരിയുടെ സംവിധായകന്‍ഞാനാണ്".
കൈകള്‍ അറിയാതെ കൂട്ടിമുട്ടിപ്പോയി .

Thursday, July 1, 2010

                                                          
                                                           ഓസ്കാര്‍ പെരുമയുമായി  സ്മയില്‍ പിങ്കി

ദ്രിശ്യങ്ങളിലൂടെ കഥ പറയുന്നതാണ് ദ്രിശ്യ കല . വിവരണത്തിന്റെ അതിര് കവിഞ്ഞ ഉപയോഗം ദ്രിശ്യത്ത്തിന്റെ  മാറ്റ് കുറക്കുന്നു . സംഭവങ്ങളെ അതിന്റെ സ്വഭാവികതയിലേക്ക് വിടുമ്പോള്‍ അവിടെ കൃത്രിമത്വം അനുഭവപ്പെടുന്നില്ല .

ഇപ്രകാരം സ്വാഭാവികതയില്‍ ഊന്നിയ ദ്രിശ്യവിഷ്കാരമാണ്   സ്മയില്‍ പിങ്കി എന്ന ഡോകുമെന്ററിയുടെ  പ്രധാന സവിശേഷതയും .ഉത്തര്പ്രേടെഷിലെ  ഉള്‍ഗ്രാമങ്ങളില്‍ മുച്ചുണ്ട് വൈകല്യം ബാധിച്ച കുട്ടികളെ സൌജന്യ ഒപെരഷനിലൂടെ  വൈകല്യത്തില്‍ നിന്നും മോചിപ്പിക്കുന്ന ഒരു സാമൂഹ്യ സന്ഖടനയുടെ പ്രചാരനത്തിലൂടെയാണ് സ്മയില്‍  പിങ്കി ആരംഭിക്കുന്നത്.പിങ്കിയെ  പോലെ മുച്ചുണ്ട് വൈകല്യം ബാധിച്ച നിരവധി കുട്ടികള്‍ സ്കൂളില്‍ നിന്ന് വിട്ടുനില്‍ക്കെണ്ടാതായ സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍ ഒപെരഷനുശേഷം  സ്കൂളില്‍ മറ്റു കുട്ടികളോടൊപ്പം കളിക്കുകയും പഠിക്കുകയും ചെയ്യുന്ന പിങ്കിയുടെ ആനന്ദകരമായ ജീവിതം പകര്ത്തികൊണ്ടാണ് ഡോകുമെന്ററി അവസാനിക്കുന്നത്. ഉയര്‍ന്ന സാങ്കേതിക നിലവാരം പുലര്‍ത്തിയ ഡോകുമെന്ററിയാണ്   സ്മയില്‍  പിങ്കി.ശബ്ദത്തിന്റെ സൂക്ഷ്മവും കൃത്യവുമായ ഉപയോഗമാണ്  ഡോകുമെന്ററിക്ക് ജീവന്‍ നല്‍കുന്നത് .സ്മയില്‍ പിന്കിക്ക്  വേണ്ടി മേഗന്‍ മെലന്‍ എന്ന സംവിധായികയുടെ കഠിനാധ്വാനവും അന്വേഷണവാന്ച്ചയും  ഒരു ഒസ്കാരിലൂടെ മാത്രം പരിമിതപെടുത്താന്‍ സാധിക്കില്ല    .

Wednesday, June 30, 2010

രാവണന്റെ ദുര്‍ഗതി 
സംവിധായകന്‍ മണിരത്നം ,അഭിഷേക് ബച്ചനും ഐശ്വര്യരയിയും മുഖ്യ കഥാപാത്രങ്ങള്‍ ,സന്തോഷ്‌ ശിവന്റെ ക്യാമറ , എ ആര്‍ റഹ്മാന്റെ സംഗീത സംവിധാനം . ഇവയോന്നുമല്ല രാവ്ന്‍ സിനിമ കാണുവാന്‍ പ്രേരിപ്പിച്ച ഖടകം . അത്  രാമായണത്തിന്റെ വ്യാഖ്യാനമാനെന്ന ഖടകമായിരുന്നു സിനിമ കാണുവാന്‍ ആകാംഷഭരിതയാക്കിയത് . എല്ലാവിധ ആകാംഷയ്ക്കും വിരാമമിട്ടു കൊണ്ട് രാവ്ന്‍  ബോക്സ്‌ ഓഫീസിനെയും പ്രതീക്ഷയും തകര്‍ത്തു തരിപ്പണമാക്കി . മണിരത്നം പോലുരു സംവിധായകന്റെ സര്‍ഗാത്മക ദാരിദ്ര്യമാണ് സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ വെളിവായ ഒരു സത്യം. മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച്  ദ്രിശ്യ ഭംഗിയാര്ന്ന കുറെ ഷോട്ടുകള്‍ തുന്നിചെര്ത്തതോഴിച്ചാല്‍ കലാമൂല്യം ഉറപ്പുവരുത്തുന്ന  ഒരംശം  പോലും ചിത്രത്തില്‍ കാണുന്നില്ല . ബീര എന്ന കഥാപാത്രത്തെ തീരെ  ഉള്‍ക്കൊല്ലതെയാണ്  അഭിഷേക് ബച്ചന്‍ അവതരിപ്പിച്ചിരിക്കുന്നത്. അതെ സമയം ഐശ്വര്യാ റായിയുടെ പ്രകടനം അഭിനന്ദനീയമാണ് . യാഥാര്ധ്യങ്ങളില്‍  നിന്നൊഴിഞ്ഞു മാറി സ്വപ്നത്ത്തിലെന്ഗോ തെളിഞ്ഞു മങ്ങിയ ഭാവന്നാ പൂര്‍ണമായ ലോകമാണ് അഭ്രപാളിയിലൂടെ ഭൂരിപക്ഷം പ്രേക്ഷകരും പ്രതീക്ഷിക്കുന്നത് . എങ്കിലും ഇന്ത്യന്‍ സിനിമയിലെ കുലപതികളോട് ഒരു അപേക്ഷ .  സിനിമയെ ഇങ്ങനെ തട്ടികൂട്ടരുത് .വയ്യെങ്കില്‍ പണി നിര്ത്തൂ

Sunday, February 7, 2010

ചെകുത്താന്റെ വചനങ്ങള്‍ 
ഇതൊരുതരം വലിഞ്ഞുമുരുകലാണ്
 അത് ശരീരത്തിലൂടെ ,
ചിന്തയും ചിത്തിനെയും
കാര്‍ന്നു തിന്നുന്നു .
അനാവശ്യം എന്ന് തോന്നുന്ന ജീവിതത്തില്‍,
ഭൂതത്തിന്റെയും  ഭാവിയുടെയും
നിഴല്‍ പതിയുന്നു .
വര്‍ത്തമാനത്തിന്‍ വെളിച്ചത്തെ
തുടച്ചു മാടുന്നതെന്തോ ;
അതാണ്‌ ദൈവം .
ഒരു പരീക്ഷണ കഥാപാത്രത്തിന്‍
ആകുലതകളും പരാതികളും
കേള്‍ക്കുവാന്‍ ചെകുത്താന്‍ മാത്രം
അവശെഷിപ്പൂ .

Saturday, February 6, 2010

സ്നേഹ ശൈലി
സ്നേഹത്തിന്റെ  ഭാഷ
പഠിക്കുവാനും ഗ്രഹിക്കുവാനും
പ്രയാസമാണ് .
അതിന്റെ വ്യാകരണവും
ശൈലിയും പിടികിട്ടുന്നില്ല
ചുറ്റുമുള്ള ചിലരില്‍ ചിലര്‍ക്കത്
സ്വയത്തമാണ് താനും .
അടുക്കും ചിട്ടയുമില്ലാതെ നീയെനിക്ക്
എന്തക്കൊയോ തന്നുകൂട്ടി
എന്നാല്‍ സ്നേഹത്തിന്‍ മധുരം
നുനയുന്നതില്‍ നിന്ന് നീയെന്നെ വിലക്കി .
നിശയുടെ അവസാന യാമങ്ങളില്‍
തെളിഞ്ഞു മങ്ങുന്ന നക്ഷത്രകൂട്ടം
എന്നെനോക്കി പുഞ്ചിരിതൂകി
പരിഹാസത്തിന്‍ മന്ദഹാസം;
എന്നെ താങ്ങിനിര്‍ത്തുന്ന അമ്മതന്മാരിടം
ഒരുതുളി നനവില്‍ കുതിര്‍ന്നമര്‍ന്നു.
ആ നനവ്‌ എന്റെ കണ്ണുനീരിന്റെതാണ് .

Sunday, January 17, 2010

സ്വീറ്റ് റഷ്
                                          
തിയടരിനു മുന്‍പില്‍ കണ്ട അഭൂതപൂര്‍വമായ തിരക്കും സിനിമയെക്കുരിച്ച്ചുള്ള സിനോപ്സിസുമാണ് ഈയൊരു സിനിമ കാണുവാന്‍ എന്നെ പ്രേരിപ്പിച്ചത്. എന്നാല്‍ ഒരു സിനിമ കാണുമ്പോള്‍ മേല്‍പ്പറഞ്ഞ രണ്ടു മാനടണ്ടാങ്ങളെ മാത്രം ആശ്രയിക്കരുതന്നു  സ്വീറ്റ് റഷ് എന്ന സിനിമയിലൂടെ ബോധ്യപ്പെട്ടു. വൈരുധ്യം നിറഞ്ഞ രണ്ടു സംഭവങ്ങളെ കോര്‍ത്തിണക്കി വ്യത്യസ്തമായ വ്യാഖാനങ്ങള്‍ രൂപപ്പെടുന്നതിന്റെ സാധ്യതകളിലെക്കാന് സ്വീറ്റ് റഷ് വിരല്‍ ചൂണ്ടുന്നത് .മധ്യ വയസ്കയായ ഭാര്യക്ക് പിടിപ്പെട്ട മാരകമായ രോഗത്തെക്കുറിച്ചു ഡോക്ടറായ ഭര്‍ത്താവ് അവളെ അറിയിക്കുന്നില്ല .എന്നാല്‍ യാദ്രിച്ചികമായി കണ്ടു മുട്ടുന്ന ഒരു ചെറുപ്പക്കാരനില്‍ അവള്‍ ആക്രഷ്ടയാകുന്നു.രണ്ടാം ലോക മഹായുദ്ധത്തില്‍ തന്റെ രണ്ടു മക്കളെയും നഷ്ടപ്പടുന്ന അവള്‍ക്കു ചെറുപ്പക്കാരന്റെ സാമിപ്യം ആശ്വാസമാകുന്നു. എന്നാല്‍ സഭാലാമാകാത്ത്ത പ്രണയത്തിന്റെയും മരണത്തിന്റെയും അന്ധകാരത്തിലേക്ക് ആ ബന്ധം വഴുതി വീഴുന്നു. എന്നാല്‍ യഥാര്‍ഥ സിനിമക്കുള്ളിലെ സിനിമയുടെ സംഭവങ്ങളും കഥാപാത്രങ്ങളുമാണ് ഇത്. ജീവിതത്തിന്റെ മറ്റൊരു കോണില്‍ മരണത്തെ മനുഷ്യന്‍ അഭിമുഖികരിക്കുന്നുയെന്നു യഥാര്‍ഥ സിനിമ കാട്ടിത്തരുന്നു. മരണത്തിന്റെ വിചിത്രമായ ഇടപെടലാണ് യഥാര്‍ഥവും അയധാര്ധവുമായ ജീവിതത്തിലൂടെ   സിനിമയില്‍ നടക്കുന്നത് .

അസ്വാധകന് മടുപ്പുളവാക്കുംവിധമുള്ള  ദീര്‍ഖമായ സംഭാഷണങ്ങളും
 ദൈര്ഖ്യമേറിയ  ഷോട്ടുകളും സിനിമയുടെ പ്രകടമായ പോരായ്മകളാണ്.
 രണ്ടു  സംഭവങ്ങളെ തമ്മില്‍ കോര്ത്തിനക്കുന്നതിനിടയില്‍  സിനിമയിലെ ഹൃദയ സ്പര്‍ശിയായ കഥയുടെ വൈകാരികത പ്രേക്ഷകനില്‍ എത്തുന്നില്ല . പുതുമയുള്ള പ്രമേയമല്ലെങ്ങില്‍ പോലും സിനിമയെ മനോഹരമാക്കുന്ന ഖടകം അതിന്റെ craft ആണ്.എന്നാല്‍ സ്വീറ്റ് രുഷിനെ സംബന്ധിച്ചിടത്തോളം പുതുമയുള്ള പ്രമേയമാനെങ്ങിലും സിനിമയുടെ craft ആകര്‍ഷകമല്ല ...

Wednesday, January 13, 2010

ഇരുട്ടിലേക്ക് ഒരു ചുവടുവയ്പ്

നിസ്സാഹായതയുദെയും നഷ്ടബോധത്തിന്റെയും കരിനിഴല്‍ വീഴുമ്പോള്‍ എത്ര കടുത്ത ക്രൂരതയും ചെയ്യുവാന്‍ മനുഷ്യന്‍ സന്നധനാവുന്നു . അവിടെ സ്ത്രീയെന്നോ പുരുഷനെന്നോ വേര്‍തിരിവില്ല . യുധക്കെടുതിയില്‍ ജീവിതം വഴിമുട്ടി നില്‍ക്കുന്ന നിരപരാധികളായ ഒരു ജനത മാത്രം. യുദ്ധവും തീവ്രവാദവും ആദ്യം ജനിക്കുന്നത് മുറിവേറ്റ മനുഷ്യന്റെ ഹൃദയത്തിലാണ് എന്ന അടിസ്ഥാന ബോധത്തെ ഓര്‍മപ്പെടുത്തുന്ന സിനിമയാണ് ആതില്‍ ഇനക് സംവിധാനം ചെയ്ത സ്റെപ്  ഇന്തോ ദി ദര്ക്നെസ്സ് എന്ന ടര്കിഷ് ചിത്രം .

ഒരു ടര്കിഷ് പെണ്‍കുട്ടിയുടെ അനാഥത്വം ഇരുള്‍ വീഴ്ത്തിയ ജീവിതത്തിലൂടെയാണ് സിനിമ  പുരോഗമിക്കുന്നത് . ഇറാഖിലെ ഒരു ഗ്രാമത്തില്‍ അമേരിക്കന്‍ പട്ടാളം നടത്തിയ ആക്രമണത്തില്‍  ഉറ്റവരും ഉടയവരും നഷ്ടപെട്ട പെണ്‍കുട്ടി ,ജീവിതത്തിലേക്കുള്ള എല്ലാ വഴിയും  അടഞ്ഞപ്പോള്‍ മതതീവ്രവാദ  സംഖത്ത്തില്‍ എത്തിപ്പെടുന്നു . തന്റെ മുന്‍പില്‍ എത്തിപെടുന്ന പെണ്‍കുട്ടി തീവ്രവാദ പ്രവര്‍ത്തനത്തിനുള്ള നല്ലൊരു ആയുധമാണെന്ന് മനസ്സിലാക്കുന്ന തീവ്രവാദ നേതാവ് അവളെ സ്വാധീനിക്കുവാന്‍ ശ്രമിക്കുന്നു . ഒടുവില്‍ തന്നെ അനാധരാക്കിയവരെ കൊന്നൊടുക്കുവാന്‍ അവള്‍  സന്നധയാവുന്നു . അങ്ങനെ ജീവിതത്തിന്റെ ഇരുള്‍ നിറഞ്ഞ പാതയിലേക്ക് അവള്‍ ചുവടു വയ്ക്കുന്നു .

അത്ര പുതുമയുള്ള പ്രമേയമല്ലെങ്ങില്‍ പോലും സിനിമയെ മനോഹരമായി സംവിധായകന്‍ ആവിഷ്കരിച്ചിരിക്കുന്നു . മധ്യ ഭാഗം വരെ കാര്യമായ  വ്യത്യസ്തതകലോന്നുമില്ലത്ത്ത പതിവ് കധാരീതിയാണ്  സിനിമയില്‍ അനുവര്ത്തിചിരിക്കുന്നത് . സിനിമയിലൂടെ സംവിധായകന്‍ തീവ്രവാദികളുടെ പക്ഷത്തെ ന്യായീകരിക്കുന്നതായി തോന്നുമെങ്ങിലും  അന്ത്യത്തോടടുക്കുമ്പോള്‍  നിഷ്പക്ഷമായ ഒരു സമീപനത്തിലൂടെ  സിനിമ അവസാനിപ്പിക്കുന്നു . മനുഷ്യരുടെ വൈകാരിക ഭാവങ്ങളെ പ്രകാശ സംവിധാനത്തിന്റെയും പശ്ചാത്തല സംഗീതത്തിന്റെയും കൃത്യമായ സംയോജനത്തിലൂടെ  അനാവരണം  ചെയ്തിരിക്കുന്നു .ഇറാഖിന്റെ മലയോര പ്രദേശങ്ങളുടെ ദ്രിശ്യ ചാരുത മനോഹരമായി അനാവരണം  ചെയ്യുന്നതിനോടൊപ്പം തന്നെ  ഇസ്താബുള്ളിലെ  തിരക്കേറിയ ജീവിത സാഹചര്യങ്ങളും വൈരുധ്യ ഭാവത്തോടെ ചിത്രീകരിച്ചിരിക്കുന്നു .

ഇരുട്ടിലേക്കുള്ള മനുഷ്യന്റെ കാല്‍വൈപിനുള്ള  കാരണങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന സിനിമയാണ് സ്റെപ് ഇന്തോ ദി ദര്ക്നെസ്സ് .  വാസ്തവത്തില്‍ ,യുദ്ധത്തില്‍ പരാജയപ്പെടുന്നത്  നിസ്സഹായരും ആശരനരുമായ ജനവിഭാഗമാനെന്നു  ആതില്‍ ഇനക് പരോക്ഷമായി തന്റെ സിനിമയിലൂടെ പറയുന്നു .

Tuesday, January 12, 2010

ചിതറിയ തലോടല്‍


Monday, January 11, 2010

 അബ്സേന്‍സ് 
വടക്കന്‍ അത്ലാന്റിക് സമുദ്രത്തിനു സമീപം പൊട്ടു പോലെ കാണുന്ന രാജ്യമാണ് സെനെഗള്‍ . പട്ടിണിയും ദാരിദ്ര്യവും മൂലം അരക്ഷിതമായ ജീവിതം നയിക്കുന്ന അവിടത്തെ ജനതയുടെ നേര്ചിത്രമാണ് മാമാ കേറി സംവിധാനം ചെയ്ത ല അബ്സേന്‍സ് എന്ന സിനിമ . സ്വന്തം രാജ്യത്തെ മറന്നു കൊണ്ട് വിദേശ രാജ്യങ്ങളില്‍ എന്നന്നേയ്ക്കുമായി താമസമുരപ്പിക്കുന്ന ഒരു വിഭാഗം യുവതലമുറയെ പരോക്ഷമായി വിമര്‍ശിക്കുന്ന സിനിമാകൂടിയാണിത് .

ഫ്രാന്‍സിലെ ശാസ്ത്രഞ്ഞനായ അടാമ ജന്മ നാടായ സെനെഗള്‍ ഉപെഷിച്ച്ചിട്ടു പതിനഞ്ചു വര്ഷം കഴിഞ്ഞിരിക്കുന്നു . എന്നാല്‍  ഉമയും ബധിരയുമായ സഹോദരി   ഇച്ച ,അമ്മുമ്മ മരനശയ്യയിലാനെന്നു കല്ലക്കത്തെഴുതി  അയാളെ വീട്ടിലേക്കു വരാന്‍ നിര്‍ബന്ധിക്കുന്നു . നാട്ടിലെത്തുന്ന അയാള്‍ ഉടന്‍ തന്നെ മടങ്ങുവാന്‍ തീരുമാനിക്കുന്നു . എന്നാല്‍ തന്റെ സഹോദരി വേശ്യയും മാഫിയ സന്ഖങ്ങളുടെ പിടിയിലാനെന്നരിയുന്നതോടെ അയാള്‍ അവളെ ക്രൂരമായി മര്ധിക്കുന്നു . ഒടുവില്‍ ഒരു സുഹൃത്തിലൂടെ താന്‍ ഉപേക്ഷിച്ചു പോയ നാടും നഗരവും നേരിടുന്ന യഥാര്‍ഥ   പ്രശ്നഗലെതോക്കെയെന്നു തിരിച്ചറിയുന്നു .

കെട്ടുറപ്പുള്ള തിരക്കഥയും  മനോഹരമായ ആഖ്യാന രീതിയും സിനിമയെ ഹൃദയസ്പര്ഷിയാക്കുന്നു . സെനെഗള്‍  എന്ന കൊച്ചു രാജ്യം നേരിടുന്ന  സാമൂഹ്യ വിപത്തുകളെ  സിനിമയുടെ പശ്ച്ചത്തലമാക്കുന്നതിലൂടെ  വ്യക്ടമായ സാമൂഹ്യ വിമര്‍ശനമാണ് സംവിധായകന്‍ ഇവിടെ നിര്‍വഹിച്ചിരിക്കുന്നത് . ലോക നേതാക്കളും സന്ഖടനകളും തിരസ്ക്കരിക്കുന്ന  ഇത്തരം ചെറിയ രാജ്യങ്ങളിലെ  ജനജീവിതത്തെ അഫ്രപാളിയിലേക്ക് പകര്‍ത്താനുള്ള സംവിധായകന്റെ ഉദ്യമും തികച്ചും അഭിനന്ദനീയമാണ് .